ലെറ്റ്സ് ടോക് എഞ്ചി നിയറിങ്ങ് വെബി നാർ നടത്തി

സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലന സ്ഥാപനമായ സിവിലിയൻസിന്റെയും സ്വദേശി സയൻസ് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരാറുള്ള ‘ലെറ്റ്‌സ് ടോക്ക് എഞ്ചിനീയറിംഗ്’ എന്ന വെബിനാർ സീരീസിന്റെ പതിനാറാമത് എപ്പിസോഡ് വിജയകരമായി നടത്തി. വെബിനാറിൽ Muncipal solid waste management – Problems and solutions എന്ന വിഷയത്തെ ആസ്പദമാക്കി എഞ്ചിനീയർ ദിലീപ് കുമാർ എം (സീനിയർ എൻവിറോൺമെന്റൽ എഞ്ചിനീയർ (റിട്ടയേർഡ്), കേരള സ്റ്റേറ്റ് പൊലുഷൻ കൺട്രോൾ ബോർഡ്‌), ഡോ. കെ. പി. പ്രതീഷ് (സീനിയർ സയന്റിസ്റ്റ്, CSIR-NIIST), ഡോ. വേണു. ജി. നായർ (മെറ്റിയോറോളോജിസ്റ്റ്, സെന്റർ ഫോർ എർത് റിസർച്ച് ആൻഡ് എൻവിറോൺമെന്റ് മാനേജ്മെന്റ്), എഞ്ചിനീയർ എസ്. രതീഷ് (മുൻ ചീഫ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി) എന്നിവർ സംസാരിച്ചു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടുത്തം ഒരു സങ്കീർണ വിഷയമായി നില നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കാലികപ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യപ്പെട്ടതിലൂടെ എല്ലാവരിലും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിന് കാരണമായി.
ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യൻ (സ്വദേശി സയൻസ് മൂവ്മെന്റ്), ഡോ. കെ. സോമൻ (പ്രസിഡന്റ്‌, എനർജി കൺസർവേഷൻ സൊസൈറ്റി), ഡോ. ബി. അനിൽ (റിട്ടയേർഡ് പ്രിൻസിപ്പൽ, ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ, തിരുവനന്തപുരം), എഞ്ചിനീയർ വി. വിജയകുമാർ (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കേരള പി.ഡബ്യു.ഡി) എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിവിലിയൻസിന്റെ ജനറൽ മാനേജർ രേവിത് സി. കെ കൃതജ്ഞത രേഖപ്പെടുത്തി.

സിവിലിയൻസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി വെബിനാറിന്റെ റെക്കോർഡഡ് വേർഷൻ കാണാം 👇🏻
https://www.youtube.com/live/ULLLJ4XXCg8?feature=share

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 3 =