സൗദി : സൗദി അറേബ്യയിലെ മഹായില്‍ ഉണ്ടായ ബസ് അപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് സൗദിയുടെ തെക്കന്‍ പ്രവിശ്യയായ അസീറില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചുകയറിയ ബസ് മറിയുകയും പിന്നാലെ ബസിന് തീപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.