ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ ഡല്‍ഹി തുഗ്ളക് ലെയ്‌നിലെ 12-ാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കി.ഏപ്രില്‍ 22നുള്ളില്‍ ഒഴിയണമെന്നാണ് നോട്ടീസ്.എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനാലും ഔദ്യോഗിക നേതൃപദവികള്‍ ഇല്ലാത്തതിനാലും രാഹുലിന് എം.പിയെന്ന നിലയില്‍ മാത്രമാണ് വസതിക്ക് അര്‍ഹതയുണ്ടായിരുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോധി എസ്‌റ്റേറ്റില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്ളാവ് 2020 ജൂലായില്‍ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ ഒഴിപ്പിച്ചിരുന്നു.