അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ട്യൂഷന്‍ സെന്ററിലുണ്ടായ ചാവേര്‍ സ്‌ഫോടനം ; 23 പേർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ട്യൂഷന്‍ സെന്ററിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരില്‍ ഭൂരിഭാഗവും 18നും 20നും ഇടയില്‍ പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. 36 പേര്‍ക്ക് പരിക്കേറ്റു.
കാബൂളിന് പടിഞ്ഞാറുള്ള ദസ്ത് – ഇ – ബാര്‍ചി മേഖലയിലെ കാജ് എഡ്യൂക്കേഷന്‍ സെന്ററിലായിരുന്നു സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കും. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 8.30ന് കുട്ടികള്‍ പരിശീലന പരീക്ഷ എഴുതുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐസിസ് ഭീകരരുടെ ഭീഷണികള്‍ നേരിടുന്ന ഹസാര വിഭാഗത്തിലെ ന്യൂനപക്ഷ ജനത കൂടുതലുള്ള മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് 600 പേര്‍ സെന്ററിന്റെ ഹാളിലുണ്ടായിരുന്നെന്നാണ് വിവരം.ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കുന്ന സ്വകാര്യ ട്യൂഷന്‍ സ്ഥാപനമാണ് കാജ് എഡ്യൂക്കേഷന്‍ സെന്റര്‍. താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളെല്ലാം രാജ്യത്ത് അടച്ചുപൂട്ടിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + ten =