കോഴിക്കോട്: പ്രശസ്ത നാടകപ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍നായര്‍ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകള്‍ നല്‍കിയ കലാകാരനാണ്.പ്രഫഷനല്‍ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനാണ്. കോഴിക്കോട് കുണ്ടുപറമ്ബിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് മരണം.