തലശേരി: കോപ്പാലത്ത് മൂന്ന് കിലോ കഞ്ചാവും ഇരുപതു ഗ്രാമം എം. ഡി. എം. എയുമായി വാടകവീട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേരെ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് എന്‍.ഡി.പി. എസ് കേസെടുത്ത് ഇന്ന് വടകര ആന്റിനര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോപ്പാലം സ്വദേശികളായ മിഥുന്‍, റംഷാദ് , മറ്റൊരു യുവതി എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരില്‍ നിന്നും പിടികൂടിയ സ്വിഫ്റ്റ്കാര്‍, കഞ്ചാവും എം. ഡി. എം. എയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘം വാടക വീടുകേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തിവന്ന മൂന്ന് പേരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്