ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ 16കാരി അറസ്റ്റില്‍.ബുലന്ദ്ഷഹറിലാണ് സംഭവം. മാര്‍ച്ച് 15 നാണ് ഷബീര്‍ (45), ഭാര്യ റിഹാന (42) എന്നിവരെ ഫാറൂഖി നഗര്‍ ലാല്‍ ദര്‍വാസ മൊഹല്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു.ചോദ്യം ചെയ്യലിനിടെ, താന്‍ ആണ്‍കുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇത് മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലെന്നും താന്‍ ഏതെങ്കിലും ആണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടാല്‍ അവര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നല്‍കി. ക്രൂരമായി മര്‍ദനമേറ്റതിനെ തുടര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തീരുമാനിച്ച പെണ്‍കുട്ടി, ഒരു യുവാവില്‍ നിന്ന് 20 ലഹരി ഗുളികകള്‍ വാങ്ങി മാതാപിതാക്കള്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയും ചെയ്തു.