റോം: ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചതിരിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി കുറച്ച് ദിവസങ്ങള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. റോമിലെ ജെമിലി ഹോസ്പിറ്റലിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസ തടസത്തെ തുടര്‍ന്ന് അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു ഇനി കുറച്ച് ദിവസങ്ങള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈസ്റ്റര്‍ സര്‍വീസുകള്‍ എല്ലാം പ്ലാന്‍ ചെയ്ത ഈ സമയത്ത് അദ്ദേഹം ആശുപത്രിയിലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക അറിയിച്ച് നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസം എടുക്കാന്‍ അദ്ദേഹം വല്ലാത്ത ബുദ്ധിമുട്ടാണ് നേരിട്ടിരുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
ഇന്നലെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെ അദ്ദേഹം ഷെഡ്യൂള്‍ ചെയ്ത പരിപാടികളെല്ലാ റദ്ദാക്കി. ഇതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വാര്‍ത്ത വത്തിക്കാന്‍ പുറത്ത് വിട്ടത്. എന്നാല്‍ അദ്ദേഹത്തിന് കോവിഡ് 19 ഓ അനുബന്ധ രോഗങ്ങളോ അല്ലെന്ന് പോപ്പിന്റെ വക്താവ് മാത്തിയോ ബ്രൂണി അറിയിച്ചു. ശ്വാസ തടസ്സം കഠിനമായതിനെ തുടര്‍ന്ന് കുറച്ച് ദിവസത്തെ ചികിത്സ അദ്ദേഹത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.