കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്.ആര്‍.എം റോഡിലെ ആഡംബര ഹോട്ടലില്‍നിന്ന് എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍.വൈപ്പിന്‍ മുരിക്കുംപാടം തൈവേലിക്കകത്ത് വിനീഷ് നായര്‍ (26), ഏലൂര്‍ നോര്‍ത്ത് ഉദ്യോഗമണ്ഡല്‍ പെരുമ്പടപ്പില്‍ വീട്ടില്‍ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡല്‍ സ്വദേശി ആദിത്യ കൃഷ്ണ (23), ഏലൂര്‍ മഞ്ഞുമ്മല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ നവിന്‍ പി.ആര്‍ എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും നോര്‍ത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്ന് 294 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിനീഷ് നായരുടെ നേതൃത്വത്തില്‍ മറ്റു പ്രതികള്‍ വില്പനക്കാരും സഹായികളുമായി ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് നഗരത്തില്‍ ലഹരി വില്പന നടത്തിയിരുന്നത്.ബംഗ്‌ളൂരില്‍നിന്ന് എം.ഡി.എം.എ വാങ്ങി വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചാണ്ഇടപാട് നടത്തിയിരുന്നത്.