ചവറ: ടിഎസ് കനാലില്‍ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നീണ്ടകര താഴത്തുരുത്ത് ചൂയാട്ട് വടക്കേത്തറയില്‍ ജയകുമാര്‍-രജനി ദമ്ബതികളുടെ മകന്‍ അഭിജിത്ത് (25) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടിനാണ് അഭിജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ചവറ പാലത്തിന് അടിയില്‍ രാവിലെ പത്തോടെ വല വീശാന്‍ എത്തിയവരാണ് അഭിജിത്ത് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചവറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. അഭിജിത്തിന് അപസ്മാരം വരാറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ചവറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.