കൊല്ലം : ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കാറില്‍ പ്രത്യേകം അറകള്‍ ഉണ്ടാക്കിയായിരുന്നു പ്രതികളുടെ കഞ്ചാവ് കടത്ത് . കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ നിലമേല്‍ വെച്ചാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന 53 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഫെബിമോന്‍ മുന്‍പും സമാന കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.80 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ ചാത്തന്നൂര്‍ പോലീസാണ് ഇയാളെ മുന്‍പ് അറസ്റ്റ് ചെയ്തത്. ഒറീസ്സയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചത്. ഇവരുടെ കാറില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകളു പൊലീസ് കണ്ടെടുത്തു. പിടിയിലാകുമ്പോള്‍ പ്രതികള്‍ കൊട്ടാരക്കര സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പറാണ് കാറില്‍ ഉപയോഗിച്ചിരുന്നത്.