നഗരത്തിലെ അരിസ്റ്റോ, മഞ്ഞാലിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് ഫയർ ഫോഴ്‌സിന്റെ “എൻ ഒ സി ” ഇല്ല എൻ ഒ സി ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നോട്ടീസ് നൽകാനുള്ള നീക്കം തുടങ്ങി

( നഗരത്തിൽ അരിസ്റ്റോ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുന്തിയ ഹോട്ടലിൽ അഗ്നി സുരക്ഷ ഉപകരണങ്ങൾ ഒരു കുടുസ്സ് മുറിയിൽ ഒതുക്കി )
(2017ന് ശേഷം ഇവർക്ക് ഫയർ ഫോഴ്‌സിന്റെ നോ ഓബ്‌ജക്ഷൻ സുരക്ഷ സർട്ടിഫിക്കറ്റ് ഇല്ല)

(അജിത് കുമാർ. ഡി )

തിരുവനന്തപുരം : തലസ്ഥാനത്തു പ്രവർത്തിക്കുന്ന പല വൻകിട ഹോട്ടലുകൾ അടക്കം ഉള്ള റെസ്റ്റൻറ്റുകൾ ഫയർ ഫോഴ്സിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ പ്രവർത്തിക്കുന്നതായി സൂചന. എൻ ഒ സി ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നോട്ടീസ് ഫയർ ഫോഴ്സ് ആസ്ഥാനത്ത് നിന്നും ഉടൻ നൽകാനുള്ള നടപടി തുടങ്ങിയതായി അറിയുന്നു. പല വൻകിട ഹോട്ടലുകളും, റെസ്റ്റോറന്റും പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഫയർ ഫോഴ്‌സിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് കർശന നിയമം ഉണ്ട്. വർഷം തോറും അത് പുതുക്കി വാങ്ങിയെങ്കിൽ മാത്രമേ സുരക്ഷ യോടെ ഇത്തരം സ്ഥാപനങ്ങൾക്ക് തുടർന്ന് പ്രവർത്തിക്കാൻ പറ്റുകയുള്ളു. ഹോട്ടലിനോ, റെസ്റ്റോറന്റ് തുടങ്ങിയവ പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ തരണം ചെയ്യാൻ വേണ്ടിയാണു അഗ്നി ശമനവിഭാഗം അനുശാസിക്കുന്ന ഉപകരണ ങ്ങൾ സ്റ്റാപിക്കുകയും, വാട്ടർ ടാങ്ക് തുടങ്ങിയവ ഉണ്ടായിരിക്കണം എന്ന് നിബന്ധന ഉണ്ട്. എന്നാൽ സ്ഥാപനം തുടങ്ങുന്ന ആദ്യ ഘട്ടങ്ങളിൽ മാത്രം ഫയർ ഫോഴ്‌സിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുകയും പിന്നീട് അവയെല്ലാം ചരിത്ര സ്മാരകം പോലെ ഒതുക്കി ഇടുകയാണ് പലരും ചെയ്തിരിക്കുന്നത്. ഇത്‌ ഗുരുതരമായ കുറ്റം തന്നെയാണ്. മനുഷ്യ ജീവൻ വച്ച് പന്താ ടുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അരിസ്റ്റോ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഒരു വൻകിട റെസ്റ്റോറന്റ് ആൻഡ് ഹോട്ടൽ 2017ൽഫയർ ഫോഴ്‌സിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു എന്നും അവർ നാളിത് വരെ പ്രവർത്തിക്കുന്നത് അപകട സുരക്ഷ മാന ദ ണ്ടങ്ങളെ വെല്ലുവിളിച്ചാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്കു ഉടൻ തന്നെ ഫയർ ഫോഴ്സ് നോട്ടീസ് നൽകും. മതിയായ സുരക്ഷ മാന ദ ദണ്ഡങ്ങൾ ഇല്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരെയും നോട്ടീസ് നൽകി നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിൽ ആണ് ഫയർ ഫോഴ്സ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + three =