തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ കയ്യാങ്കളിയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പവര്‍ഹൗസിലും പരിസരത്തും കറങ്ങി നടക്കുന്ന കബീര്‍, ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.തമ്പാനൂര്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് 6ഓടെ ആയിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ കബീര്‍ റോഡില്‍ വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. റോഡില്‍ നിന്ന് ചാടി എണീറ്റ ഇയാള്‍ ഇതിന്റെ വൈരാഗ്യത്തില്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിജുവിനെ കുത്തിയതായാണ് പൊലീസ് പറയുന്നത്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.