(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേ ത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ ന ള്ള ത്ത് ഭഗവതി ക്ഷേത്ര ത്തിലെ പൊങ്കാല ഇന്ന് നടന്നു. രാവിലെ 9.30ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര ശാന്തി എം എസ് സുബ്രമ ണ്യ ശർമ്മ ശ്രീക്കോവിലിൽ നിന്നും ദീപം ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ തീ പകർന്നു. തുടർന്ന് ചെണ്ട മേളത്തിന്റെ യും, വാ യ് കുര വകളും അന്തരീക്ഷത്തിൽ ഉയർന്ന നിമിഷത്തിൽ ക്ഷേത്രത്തിനു മുൻ വശം ഉള്ള ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞിരുന്ന ആയിരക്കണക്കിന് പൊങ്കാല ക്കാരുടെ അടുപ്പുകളിൽ അഗ്നി ജ്വലിച്ചതോടെ ന ള്ള ത്ത് ദേവി ക്ഷേത്ര പരിസരം മറ്റൊരു യാഗ ശാല ആയി.12ന് നടന്ന ഉച്ചപൂജക്ക് ശേഷം പൊങ്കാല നിവേദ്യം നടന്നു.