ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി വീണ് ഏഴ് പേര് മരിച്ചു

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു.40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി 7 മണിയോടെ ക്ഷേത്രത്തിന് മുന്നില്‍ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവം.കനത്ത മഴയിലും ശക്തമായ കാറ്റിലും വേപ്പ് മരം തകരകൊണ്ടുണ്ടാക്കിയ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ആ സമയം ഷെഡിന് കീഴെ 40 ഓളം പേര്‍ ഉണ്ടായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ബാക്കിയുള്ളവര്‍ അകോള മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 2 =