തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട മാതൃക സൗജന്യ ട്യൂഷൻ സെൻ്ററിലെ 41-ാം വർഷത്തെ ക്ലാസുകൾക്ക് തുടക്കമായി. സിനിമ-സീരിയൽ താരം സുമി റാഷിക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കുഞ്ഞുമോൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു.പി.എസ്. ഗോപകുമാർ, ജി.എസ്. പ്രസാദ്, അനിൽ സംസ്കാര, അരുൺലാൽ, പൂർവ്വ വിദ്യാർത്ഥി സുമേഷ് ബേബി, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.