തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി പ്രേം നസീർ 97-ാം ജൻമദിന- ഇഫ്താർ സംഗമം പോലീസ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ ഉൽഘാടനം ചെയ്തു. മികച്ച ടൂറിസം മേഖലക്ക് റഷ്യൻ പാർലമെന്റിന്റെ ബഹുമതി നേടിയ കോവളം ഉദയ സമുദ്ര ഗ്രൂപ്പ് ചെയർമാൻ ഡോ: എസ്. രാജശേഖരൻ നായരെയും മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെയും ടി.കെ.എ. നായർ ഉപഹാരവും , നടൻ രാഘവൻ പൊന്നാടയും ചാർത്തി ആദരിച്ചു.. പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ രചിച്ച ഇസ്ലാമിക കീർത്തനം ചടങ്ങിൽ വാഴമുട്ടം ചന്ദ്രബാബു ആലപിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയർ പേഴ്സൺ ഷാനിബാ ബീഗം, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ചൈതന്യാശ്രമ സുനിൽ സ്വാമി, ലാൽ വിജയൻ, ഡോ: നിസാമുദീൻ, പ്രവാസി മലയാളികളായ സൈനുലാബ്ദീൻ, ഷംസുന്നീ സ, പ്രവാസി ബന്ധു എസ്. അഹമ്മദ്, അജയ് തുണ്ടത്തിൽ, എം.എച്ച്. സുലൈമാൻ, അനിത, വിമൽ സ്‌റ്റീഫൻ, രഘുനാഥ്, സി.ബി. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന ഇഫ്താറിൽ പ്രമുഖർ പങ്കെടുത്തു.