6 – മത് ഹിമാലയ ഋഷി സംഗമം

തിരുവനന്തപുരം: തിരുവനന്തപുരം വീണ്ടും ഒരു അദ്ധ്യാത്മിക സദസ്സിന് വേദി ഒരു കുകയാണ്. 2011-ൽ ആരംഭിച്ച നിമാലയ ഋഷി സംഗമം എന്ന ജ്ഞാനയജ്ഞം പൂർവ്വാധികം ഭംഗിയായി 2023 ജനുവരിയിൽ ആഘോഷിക്കുകയാണ്. ഉപനിഷത്, ഗീത, ബ്രഹ്മസൂത്രം എന്നിവയായിരുന്നു നമ്മുടെ ചർച്ചാ വിഷയം ഇത്തവണ തൈര ത്തരീയ ഉപനിഷത്, ഐതരെയോപനിഷത്, ഗീത രണ്ടാമദ്ധ്യായം എന്നിവയാണ് പാതരതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണ പ്രധാനപ്പെട്ട ഉപനിഷത്തുക്കളായ തൈത്തരീയം, ഐതരേയം എന്നീ ഉപനിഷത്തുക്കളാണ് ചർച്ച ചെയ്യുന്നത്. ബ്രഹത്തിന്റെ സ്വരൂപ ലക്ഷണമായ സത്യംജ്ഞാനം, അനന്തം ബ്രഹ്മ എന്ന സൂത്രവാക്യം തൈത്തരീയ ഉപനിഷത്തിലാണ് വരുന്നത്. ഇതിന്റെ പ്രാധാന്യത്തെ മുൻ നിർത്തി ശങ്കരാചാര്യർ തൈത്തരീയ ഉപനിഷത്തിന് ഭാഷ്യവും സുരേശ്വരാചാര്യർ ഇതിന് വാർത്തികവും രചിച്ചു. ഇവയുടെ പഠനവും ഒന്നു കൊണ്ടു തന്നെ മോക്ഷം സുസാദ്ധ്യമാകുമെന്ന് ആചാര്യൻമാർ പ്രശംസിക്കുന്നു. ഇവ ചർച്ച ചെയ്യുന്നതിനായി ഹിമാലയത്തിൽ നിന്ന് മുപ്പതോളം സന്യാസിമാർ എത്തി ചേർന്നിട്ടുണ്ട്. ഹിമാലയ പുണ്യ ഭൂമിയിൽ നിന്നും അനന്തപുരിയെന്ന പുണ്യഭൂമിയിൽ എത്തി ചേർന്ന ഹിമാലയ സന്യാസികൾക്ക് സാധു ഗോപാലസ്വാമി ട്രസ്റ്റിന്റെ സ്വാഗതം. ഇത്തവണ ഇതിൽ പങ്കെടുക്കുന്നതിനായി ഉത്തരകാശിയിൽ നിന്നും ആചാര്യൻമാരായ ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥ , ശർവ്വാനന്ദഗിരി കൈലാസാ ശ്രമം ഋഷികേശിയിലെ ആചാര്യൻ മേധാനന്ദപുരി, തുടങ്ങിവർക്കൊപ്പം സ്വാമി നിഖിലാനന്ദ സരസ്വതി. ശ്രീ. അക്ഷരാനേന്ദ്ര സരസ്വതി, പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സ്വാമി അദ്വൈതാനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി സ്വാനന്ദസരസ്വതി , സ്വാമി ബ്രഹ്മഭൂതാനന്ദ സരസ്വതി, സ്വാമി അഭയാനന്ദസരസ്വതി, സ്വാമി വെങ്കിടേഷ്ജി സ്വാമി ശാരദാനന്ദ സരസ്വതി, ഉത്തമാനന്ദഗിരിജി, സാധ്വി ഉമാദേവിജി, ശ്രീ. ചന്ദ്രശേഖർ ജി തുടങ്ങിയ മഹാത്മാക്കളും പങ്കെടുക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =