ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് എസ്യുവി കാര്‍ സമ്മാനിച്ച് അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി

തിരുവനന്തപുരം:ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അല്‍ക്കസാര്‍ കാര്‍ സമ്മാനിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് (Accovet).

തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കര്‍ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ചുമതല വഹിക്കുന്ന അദ്ദേഹം ഫിനാന്‍സ് എക്‌സിക്യൂട്ടീവായാണ് കമ്പനിയില്‍ ആദ്യം ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് ഫിനാന്‍സില്‍ പതിനഞ്ചു വര്‍ഷത്തിലധികമുള്ള പ്രവര്‍ത്തന പരിചയമുണ്ട്.

”മറ്റ് ജീവനക്കാര്‍ക്കൊപ്പം ശങ്കറിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും കൂടിയായപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കമ്പനി മികച്ച വളര്‍ച്ചയും ക്ലയന്റുകളുടെ എണ്ണത്തില്‍ വര്‍ധനവും രേഖപ്പെടുത്തി. ശങ്കറിനൊപ്പം മറ്റു ജീവനക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത് കൊണ്ട് തന്നെ ശങ്കറിനെ തെരഞ്ഞെടുക്കാന്‍ പ്രയാസപ്പെട്ടെങ്കിലും കമ്പനിയുടെ വളര്‍ച്ചയില്‍ ശങ്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഈ രീതിയില്‍ ജീവനക്കാരെ പരിഗണിക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്കും, കൂടാതെ കമ്പനിയുടെ ഭാഗമാവാന്‍ താല്പര്യമുള്ളവര്‍ക്കും ഇത് ഒരു പ്രചോദനമാകും’, അക്കോവെറ്റ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ദാസ് ഹരിദാസ് പറഞ്ഞു.

‘അക്കോവെറ്റ് എന്നത് ഒരു കമ്പനി മാത്രമല്ല വലിയ സ്വപ്നങ്ങള്‍ നമ്മളെ കാണാന്‍ പഠിപ്പിക്കുന്ന ഒരിടം കൂടിയാണ്. ജൂനിയര്‍ ട്രെയിനി മുതല്‍ കമ്പനിയുടെ തലപ്പത്തുള്ളവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം അക്കോവെറ്റ് ഉണ്ടാകും. എന്റെ സ്വപ്ന സാക്ഷാത്കാര നിമിഷങ്ങളാണിത്’, സമ്മാനം വാങ്ങിയ ശേഷം ശങ്കര്‍ പറഞ്ഞു.

2017-ല്‍ തിരുവനന്തപുരത്ത് 2 ജീവനക്കാരില്‍ നിന്ന് ആരംഭിച്ച അക്കോവെറ്റിന് ((Accovet)) ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ഉടനീളം മികച്ച ഉപഭോക്താക്കളും കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, രജിസ്‌ട്രേഷനുകള്‍, ഓഡിറ്റ്, ടാക്‌സേഷന്‍, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗല്‍ കംപ്ലയന്‍സസ്, അഷ്വറന്‍സ് സര്‍വീസസ്, ഐപിആര്‍ രജിസ്‌ട്രേഷന്‍, മറ്റ് കംപ്ലയന്‍സുകള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ കമ്പനി നല്‍കുന്നു.

ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എന്‍ജിഒ, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകള്‍ക്ക് അക്കോവെറ്റ് സേവനങ്ങള്‍ നല്‍കി വരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൂല്യമുള്ള ഒരു പറ്റം ഫിനാന്‍സ് പ്രൊഫഷണല്‍സിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ (Accovet Foundation) എന്ന സ്ഥാപനവും അക്കോവെറ്റിന് കീഴിലുണ്ട്. പഠിക്കാന്‍ ആഗ്രഹമുള്ള എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഇത് വരെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും ജോലിയും ഫൗണ്ടേഷന്‍ വഴി നല്‍കിയിട്ടുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീ. ശങ്കർ അച്യുതൻ (ഇടത്) എം.ഡി അരുൺദാസ് ഹരിദാസിൽ നിന്ന് താക്കോൽ സ്വീകരിക്കുന്നു (വലത്, പച്ച ടീ ഷർട്ട് )

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 14 =