പൂച്ചാക്കല്‍: കായലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചിതറ പഞ്ചായത്തില്‍ സജി (27) ആണ് മുങ്ങി മരിച്ചത്.പള്ളിപ്പുറം പഞ്ചായത്ത് കുട്ടംച്ചാലില്‍ ആണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ വന്ന സജി സമീപത്തെ കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സജിയോടൊപ്പം സുഹൃത്തും കൊല്ലം സ്വദേശിയായ ഗോകുലം കുളിക്കാന്‍ കായലില്‍ ഇറങ്ങിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും സജിയെ കാണാതായതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ രാധാലയത്തില്‍ പ്രവിണിനോടൊപ്പം ഇലക്‌ട്രിക് ജോലി ചെയ്യുന്നവരാണ് മരിച്ച സജിയും സുഹൃത്ത് ഗോകുലും. പ്രവീണിന്‍റെ വീട്ടില്‍ താമസിച്ച് നാളെ ജോലിസ്ഥലത്തേക്ക്മടങ്ങാന്‍ ഇരിക്കവെയാണ് അപകടം സംഭവിച്ചത്. ചേര്‍ത്തല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.