ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു.പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടില്‍ മാഹിന്‍ (20), അമ്ബലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാക്കാഴം വെളിംപറമ്ബ് വീട്ടില്‍ ഇര്‍ഫാന്‍ (19) എന്നിവരെയാണ് പിടികൂടിയത്.