തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും. വെയിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയുമാണു ചൂട് കൂടുന്നതിനു കാരണം.തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ചൂടു കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് (സിഡബ്ല്യുആര്‍ഡിഎം) ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസുകളിലെ ജലനിരപ്പ് വലിയ തോതില്‍ താഴുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഒരു മാസത്തെ കണക്കു പരിശോധിച്ചാല്‍ അന്തരീക്ഷ താപനിലകഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.