തിരുവനന്തപുരം: നേമം പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ കരമന പൊലീസ് പിടികൂടി.കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി കാര്‍ത്തികേയന്‍ (33), കോട്ടുകാല്‍ നെല്ലിവിള ആര്‍.സി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടില്‍ കനകരാജ് (43), ബാലരാമപുരം തലയില്‍ പുത്രാവിള പുത്തന്‍വീട്ടില്‍ ദിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ച ഒന്നരലക്ഷം രൂപയുടെ റെയില്‍വേ കേബിളുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച കേബിളുമായി പ്രതികളിലൊരാള്‍ കിള്ളിപ്പാലം ഭാഗത്തുനില്‍ക്കുന്നത് സംശയകരമായ സാഹചര്യത്തില്‍ പൊലീസ് കാണുകയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് മോഷണവിവരം വെളിച്ചത്തായത്.കരമന പൊലീസാണ് പിടികൂടിയതെങ്കിലും കേസ്നേമം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.