പട്ടാമ്പി: വില്‍പനക്കായി കൊണ്ടുവന്ന 21.140 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചാവക്കാട് അകലാട് വട്ടനാട്ടില്‍ വീട് അനസിനെയാണ് (24)രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടിയത്.വിപണിയില്‍ അര ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ നിന്നാണ് ലഹരിവസ്തു എത്തിച്ചതെന്നും ഉറവിടത്തെക്കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരി വില്‍പന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.