തിരുവല്ല: കോടതിയില്‍ ജാമ്യം നിന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓതറ മുള്ളിപ്പാറയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു.മുള്ളിപ്പാറ കോളനിയില്‍ അരുണ്‍ ചന്ദ്രന്, സുനില്‍ നിവാസില്‍ സുനില്‍ ജോണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.വെട്ടേറ്റ അരുണ്ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുനില്‍ ജോണിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രി എട്ടിനായിരുന്നു സംഭവം. സംഭവത്തില്‍ മുള്ളിപ്പാറ കോളനിയില്‍ ശ്രീകുമാര്‍, പ്രദീപ് കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരേ തിരുവല്ല പോലീസ് കേസെടുത്തു.അരുണ്ചന്ദ്രന്റെ സഹോദരന് ബിജുവിന് വേണ്ടി ശ്രീകുമാര്‍ തിരുവല്ല കോടതിയില്ജാമ്യം നിന്നിരുന്നു. ബിജു കോടതിയില്‍ ഹാജരാകാതെ വന്നതോടെ ശ്രീകുമാറിന് കോടതി വാറണ്ട് അയച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.