തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗോഫ് ഉള്‍പ്പടെ ബൃഹത് പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റയില്‍വേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.