പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മുത്തശ്ശിയെ വെടിവെച്ചു കൊന്നു. ചണ്ഡീഗഢ്ലാണ് സംഭവം. കുട്ടിയുടെ പിതാവ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.കുട്ടി അച്ഛനുമായി എന്തോ കാര്യത്തിന്റെ പേരില്‍ വഴക്കിട്ടു. തുടര്‍ന്ന് അച്ഛന്‍ തൊട്ടടുത്ത വീട്ടിലെത്തി അമ്മയോട് മകനെ കുറിച്ച് പരാതിപ്പെട്ടു. ഇതിനിടെ കൗമാരക്കാരനും സ്ഥലത്തെത്തി. പ്രകോപതിനായ കുട്ടി വീട്ടില്‍ നിന്നും കൊണ്ടുവന്ന അച്ഛന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് മുത്തശ്ശിയെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് പതിനേഴും വയസും കൊല്ലപ്പെട്ട വയോധികയ്ക്ക് 68 വയസുമാണെന്നും പൊലീസ് പറഞ്ഞു.