തിരുവനന്തപുരം : ബഹറിൻ കേരളീയ സമാജത്തിന്റെ വിശ്വ കലാ രത്നപുരസ്‌കാരം സൂര്യ കൃഷ്ണ മൂർത്തിക്ക്.5ന് വെള്ളിയാഴ്ച ബഹറിൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഇന്തോ ബഹറിൻ ഫെസ്റ്റിവലിൽ ഇന്ത്യൻ വിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ അവാർഡ് സമ്മാനിക്കും.5ലക്ഷം രൂപയും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് അവാർഡ്. പുരസ്‌ക്കര സമർപ്പണ ചടങ്ങിന് ശേഷം സിനിമ താരം ശോഭന യുടെ നൃത്തവും ഉണ്ടായിരിക്കും. അവാർഡ് കമ്മിറ്റി അംഗം പദ്മശ്രീ ജി. ശങ്കർ, മറ്റു അംഗങ്ങൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു