കൊച്ചി : : നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി.കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയത്. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ടുവന്നത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ ദ്രവരൂപത്തിലാക്കി ജീന്‍സില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി രണ്ടുദിവസം മുമ്പ്
കണ്ണൂര്‍ സ്വദേശി കുടുങ്ങിയിരുന്നു. കണ്ണൂര്‍ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വര്‍ണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയതാണ് നിധിന്‍. സ്വര്‍ണം ദ്രവരൂപത്തിലാക്കി ജീന്‍സില്‍ ഒട്ടിച്ചാണ് കടത്താന്‍ പ്രതി ശ്രമിച്ചത്.