മംഗലപുരം: മംഗലപുരത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തോന്നയ്ക്കല്‍ വിഷ്ണുമംഗലം അറഫ മന്‍സിലില്‍ അല്‍സാജ്, ഭൂതാന കോളനി ഷാനിഫ മന്‍സിലില്‍ ഷാനവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ബുധനാഴ്ച വൈകീട്ട് 4.30ന് തോന്നയ്ക്കല്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്താണ് ഗുണ്ടകള്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിച്ചാറ അല്‍അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ (29), മുരുക്കുംപുഴ മുണ്ടക്കല്‍ തോപ്പില്‍ വീട്ടില്‍ പ്രവീണ്‍ (28), തോന്നയ്ക്കല്‍ ഭൂതാന കോളനി സുജിന്‍ നിവാസില്‍ സുജിന്‍ (28), സഹോദരന്‍ സുബിന്‍ (29) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. അല്‍അമീനുമായുള്ള പൂര്‍വവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.വൈകീട്ട് ഇരുകൂട്ടരും ക്ലേ ഫാക്ടറിക്ക് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്തു മദ്യപിക്കാനെത്തി. തുടര്‍ന്ന് തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. അത് വെട്ടില്‍ കലാശിക്കുകയായിരുന്നു.