തിരുവനന്തപുരം : കരിക്കകം ദേവീ ക്ഷേത്രത്തിനു സമീപം വീട് കുത്തി തുറന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു..സി 91/2834 അമ്പാടിയില്‍ എസ്.വി. പ്രജിത്തിന്റെ വീട്ടിലായിരുന്നു മോഷണം. പ്രജിത്തും കുടുംബവും മണക്കാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വ്യാഴം രാത്രി 10.30നും പുലര്‍ച്ചെ 4നും ഇടയിലായിരുന്നു മോഷണം. രണ്ടു നില വീടിന്റെ ഓപ്പണ്‍ ടെറസില്‍ തുറന്നു കിടന്നിരുന്ന കിളിവാതില്‍ വഴിയാണ് മോഷ്ടാവ് അകത്തു കടന്നത്.രണ്ടാം നിലയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എല്ലാ ആഭരണങ്ങളും നഷ്ടമായി. പ്രജിത്തും കുടുംബവും രാത്രി 10.30നാണ് വിട് പൂട്ടി പോയത്. പുലര്‍ച്ചെ 3ന് ശബ്ദം കേട്ട് താഴത്തെ നിലയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് പ്രജിത്തിനെ വിവരം അറിയിച്ചത്.നാലോടെ പ്രജിത്ത്വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്