കാട്ടാക്കട: കേരളത്തിലെ ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന് മുഖേന നിര്‍മിച്ച വീടുകളുടെ ജില്ലതല പൂര്‍ത്തീകരണ പ്രഖ്യാപനവും പുതുതായി നിര്‍മിക്കുന്ന വീടുകളുടെ കരാര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സാമ്ബത്തിക പ്രതിസന്ധിയൊന്നും ലൈഫ് മിഷന് പദ്ധതികളെ ബാധിക്കില്ല.അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വീടുകള്‍ യാഥാര്‍ഥ്യമാക്കുമെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലുള്‍പ്പെടെ 20 ലക്ഷം തൊഴിലവസരം സ്രഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടിയിലധികം രൂപയുടെ വികസനമാണ് സ്കൂളുകളില്‍ നടക്കുന്നതെന്നും ഇതിന്റെ ഫലമായി പത്ത് ലക്ഷത്തിലധികം കുട്ടികള്‍ സ്വകാര്യമേഖല വിട്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിയതായും മന്ത്രി പറഞ്ഞു.