നെടുമങ്ങാട് : നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഫാന്‍സി സ്റ്റോറിലെ മോഷണത്തില്‍ യുവതി പിടിയിലായി.അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂര്‍ക്കാവ് കുണ്ടമണ്‍കടവ് വാടകയ്‌ക്ക് താമസിക്കുന്ന ശ്രീലത (45)യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ അര പവന്റെ പാദസരമാണ് യുവതി മോഷ്ടിച്ചത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭര്‍ത്താവിനൊപ്പം താമസിക്കുന്ന പ്രതിക്ക് നിരവധി സ്റ്റേഷനുകളില്‍ മോഷണം,വഞ്ചന തുടങ്ങി 5 കേസുകള്‍നിലവിലുണ്ടെന്നും ഇതില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായും നെടുമങ്ങാട് എസ്.എച്ച്.ഒ എസ്.സതീഷ് കുമാര്‍ പറഞ്ഞു. ഇവര്‍ തിരക്കുള്ള സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നത് പതിവ് രീതിയാണെന്നും മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.