കോഴിക്കോട്: ഭക്ഷണം ശ്വാസകോശത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം. പന്തീരാങ്കാവ് പൂളേങ്കര മനു മന്ദിരത്തില്‍ മനു പ്രകാശ്‌നിത്യ ദമ്പതികളുടെ ഏക മകന്‍ അക്ഷിത് (8) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച് അല്‍പ സമയത്തിനുശേഷം അക്ഷിത് ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.