യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റില്‍. മണർകാട് വന്നല്ലൂർകര മണിയാംകേരിയില്‍ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സണ്‍ ഷിബു (24), മണർകാട് സ്വദേശി മെല്‍ജോ (18) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സംഘം ചേർന്ന് ബുധനാഴ്ച വൈകീട്ട് 6.30ന് വിജയപുരം സ്വദേശിയായ യുവാവിനെ മർദിക്കുകയും ഹെല്‍മറ്റും കല്ലുംകൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെല്‍ജോക്ക് യുവാവിന്‍റെ സഹോദരനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.കോടതിയില്‍ ഹാജരാക്കിയ ജയ്സനെയും ഷിബിനെയും കോടതി റിമാൻഡ് ചെയ്യുകയും മെല്‍ജോയെ ബോസ്റ്റണ്‍ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 − one =