ബന്ധു വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരന്‍ നദിയില്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: ബന്ധു വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരന്‍ നദിയില്‍ മുങ്ങി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ പന്തളം മങ്ങാരം മംഗലപ്പള്ളി കടവില്‍ കുളിക്കാനിറങ്ങിയ പട്ടാഴി പന്തപ്ലാവ് ഉഷസില്‍ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പത്തനാപുരം കുണ്ടയം സഹകരണ ബാങ്ക് ജീവനക്കാരനാണ്.ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു അപകടം. ബന്ധുവായ പന്തളം മങ്ങാരം തട്ടാം കണ്ടത്തില്‍ രാധാകൃഷ്ണ പിള്ളയുടെ വീട്ടില്‍ എത്തിയതായിരുന്നു അനൂപ്. കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതിയോ ഒഴുക്കില്‍പ്പെട്ടോ അപകടമുണ്ടായതാണെന്നാണ് കരുതുന്നത്.കരയില്‍ ചെരുപ്പും തുണികളും ഇരിക്കുന്നതു കണ്ട് വെള്ളത്തില്‍ വീണതാണെന്ന് സംശയിക്കുകയായിരുന്നു. നാട്ടുകാരും അടൂരില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − one =