കോഴിക്കോട് : കോഴിക്കോട് എലത്തൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോരപ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ ചുങ്കം പണിക്കര്‍ തൊടി അതുല്‍, മകന്‍ അന്‍വി എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അതുലിന്റ ഭാര്യയടക്കം ആറ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കെ. മുരളീധരന്‍ എം.പിയുടെ ഡ്രൈവറാണ് അതുല്‍.