ഇരിട്ടി: നിടുംപൊയില്‍ ചുരത്തില്‍ ചരക്കുലോറി ക്ലീനറെ ജാക്കിലിവര്‍ കൊണ്ട് അടിച്ചു കൊന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി പത്തനാപുരം പടന്നാല സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(29)ണ് കൊല്ലപ്പെട്ടത്. മദ്യപിച്ചപ്പോള്‍ പണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.നിടുംപൊയില്‍-മാനന്തവാടി ചുരം റോഡരികില്‍ ചാമുണ്ഡി കോറയുടെ സമീപം ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തു ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. വാക്കേറ്റത്തെത്തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് ഡ്രൈവര്‍ നിഷാദ് ക്ലീനര്‍ സിദ്ദിഖിനെ തലയ്ക്കു അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.