നിംസ് – ടി.എം.സി. സൗജന്യ മെഡിക്കൽ ക്യാമ്പ് ::……………….. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും കവടിയാർ ടിഎംസി മൊബൈൽ ടെക്നോളജിയുടെയും വിഴിഞ്ഞം ചിറയിക്കോട് റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ എപിജെ അബ്ദുൽ കലാം സ്കൂളിൽ ചെയർമാൻ സഫറുള്ളാ ഖാനിന്റെ അദ്ധ്യക്ഷതയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്തു . ടി.എം.സി. സംഘടിപ്പിച്ച സൗജന്യ മൊബൈൽ – ലാപ് ടോപ്പ് സർവ്വീസ് ക്യാമ്പ് ടി.എം.സി.,എം.ഡി. ജമീൽ യൂസഫ് ഉദ്ഘാടനം ചെയ്തു. ടി.എം.സി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ , ചിറ പ്രസിഡന്റ് മനോഹരൻ , സെക്രട്ടറി അബ്ദുൽ ലത്തീഫ്, ജുബൈരിയ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പും, സൗജന്യ മൊബൈൽ സർവ്വീസും നടന്നു.