തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.
അതേസമയം, ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമരം പിന്‍വലിക്കുന്നതായി അറിയിച്ചു. മുഖ്യമന്ത്രിയുമായി സമരം നടത്തുന്ന സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളിലും അനുകൂല നിലപാടാണ് ഉണ്ടായത്. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഐഎംഎ വ്യക്തമാക്കി.ജൂനിയര്‍ ഡോക്ടര്‍മാരുടെയും House സര്‍ജന്മാരുടെയും ജോലി സാഹചര്യം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകണം. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തെ മാനിക്കുന്നു. സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചു. അതാത് സംഘടനകളുടെ ആവശ്യങ്ങളെയും മാനിക്കുന്നു. ബുധനാഴ്ച ഓര്‍ഡിനന്‍സ് ഇറങ്ങിയില്ലെങ്കില്‍ സമരം കടുപ്പിക്കും. അതേസമയം, പി ജി വിദ്യാര്‍ത്ഥികളും ഹൌസ് സര്‍ജന്മാരും സമരം തുടരും. നാളെ ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രം സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കും.