കൊല്ലം: ജില്ല മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കൊല്ലം നഗരത്തില്‍ ഉളിയക്കോവില്‍ ദേവിക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍റെ ജില്ല വെയര്‍ഹൗസിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.തീപിടിത്തം ശ്രദ്ധയില്‍പെട്ട നിമിഷങ്ങള്‍ക്കകം വന്‍ തീഗോളം കെട്ടിടത്തെ മൂടുകയായിരുന്നു. സംഭവമറിഞ്ഞ് കടപ്പാക്കടയില്‍നിന്നും ചാമക്കടയില്‍നിന്നും നാല് അഗ്നിരക്ഷാസേന യൂനിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രയത്നിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ ഏറെ ബുദ്ധിമുട്ടി.