കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിന്‍ ബാബു (30) ആണ് മരിച്ചത്.വടകര കണ്ണൂക്കര ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ബൈക്കില്‍ മടപ്പള്ളി കോളേജ് ഗ്രൗണ്ടില്‍ വ്യായാമത്തിനു പോകുമ്പോഴാണ് സുബിന്‍ അപകടത്തില്‍പെട്ടത്. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറി ഇടിച്ചാണ് മരണം സംഭവിച്ചത്.