മാന്നാര്‍: വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റില്‍. വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി.നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45) നിരണം ചെമ്പില്‍ വീട്ടില്‍ വിനീത് തങ്കച്ചന്‍ (24) എന്നിവരാണ് പിടിയിലായത്. പരുമല തിക്കപ്പുഴയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.