ദേശീയ മലയാള വേദിയുടെ 2023 ലെ ഡോ: ഹെർമൻ ഗുണ്ടർട്ട് സ്മാരക അവാർഡിന് പെരിങ്ങമ്മല ഇക്ബാൽ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോക്ടർ ഫെമിന അർഹയായി .കോവളംഎം അബ്ദുൽ റഷീദിന്റെയും ആരിഫ ബീവിയുടെയും മകളും ,എയർപോർട്ട് അതോറിറ്റി ഫയർ സർവീസ് സീനിയർ സൂപ്രണ്ട് കരുനാഗപ്പള്ളി സ്വദേശി ഷിബി ഹമീദിന്റെ ഭാര്യയുമാണ് .ഗിന്നസ് സത്താർ ആദൂർ ചെയർമാനും ,പനച്ചമൂട് ഷാജഹാൻ ,ഗിരീഷ് നൂഴവട്ടം , മുജീബ് റഹുമാൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. 23ന് പ്രസ് ക്ലബ്ബിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് സമർപ്പിക്കുന്നു.