വടക്കഞ്ചേരി: കുന്നങ്കാട് വേങ്ങശേരി വളവില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കിഴക്കഞ്ചേരി പ്ലാച്ചിക്കുളന്പ് മൂസക്കുട്ടി (52) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടുകാട് സെന്‍ററിലെ ഓട്ടോ ഡ്രൈവറായ മൂസക്കുട്ടി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.