ന്യൂയോര്‍ക്ക്: മദ്യപിച്ചു വാഹനമോടിച്ചു അപകടത്തില്‍ പെട്ട ഇന്ത്യൻ അമേരിക്കൻ യുവതിയെ ന്യൂ യോര്‍ക്കില്‍ പോലീസ് അറസ്റ്റ് ചെയ്തു.ദില്‍മീത് കൗര്‍ (21) വരുത്തിവച്ച അപകടത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു.
യുവതിക്കും പരുക്കുണ്ട്. ഫ്ലോറല്‍ പാര്‍ക്ക് മേഖലയില്‍ വച്ച് അവര്‍ ഓടിച്ചിരുന്ന ബി എം ഡബ്ലിയു കാര്‍ 34 വയസുള്ള സ്ത്രീ ഓടിച്ചിരുന്ന എസ് യു വിയുമായി കൂട്ടിയിടിച്ചെന്നു നാസോ കൗണ്ടി പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ എസ് യു വിയുടെ ഉള്ളില്‍ രണ്ടു സ്ത്രീകള്‍ കുടുങ്ങി കിടന്നിരുന്നു. പോലീസ് അവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു.കൗറിന്റെ ഒരു കൈ ഒടിഞ്ഞു. മുറിവുകളുമുണ്ട്. അവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന ഒരാളുടെ രണ്ടു കാലുകളിലും പരുക്കേറ്റു.