തിരുവനന്തപുരം : പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തി തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.വിളപ്പില്‍ശാല പുന്നശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി അനില്‍കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നിന്നു 45.5 പവൻ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടില്‍ നിന്നു അരലക്ഷം രൂപ വിലവരുന്ന ഹോങ്കോങ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണ ശേഷം ഒളിവില്‍ കഴിഞ്ഞ വിളപ്പില്‍ശാലയിലെ വീട്ടില്‍ നിന്നു മുഴുവൻ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.