ഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. വെല്‍ക്കം മെട്രോ സ്‌റ്റേഷന് സമീപത്തെ ഫ്‌ളൈ ഓവറില്‍ വച്ചാണ് അപകടം നടന്നത്.കരോള്‍ ബാഗ് ഭാഗത്തേക്ക് ഇഷ്ടിക കയറ്റി വന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. തൊഴിലാളികളായ രവി, സതീഷ് എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.