കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വളയനാട് കൊമ്മേരി ആമാട്ട് പറമ്പ് വീട്ടില്‍ വാസുദേവന്റെ മകൻ കിരണ്‍കുമാറി (45)നെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ പി.സതീശൻ (41) ,പി.സൂരജ് (27),എ.ഉമേഷ് (50),എം.മനോജ് (52 ),എ.ജിനീഷ് (48) എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതിയായ സതീശൻ ,രണ്ടാം പ്രതിയായ എ.ഉമേഷ്, മൂന്നാം പ്രതിയായ എ.ജിനീഷ് എന്നിവര്‍ക്ക് കിരണിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നു. മദ്യലഹരിയില്‍ സതീഷിന്റെ വീടിന് മുന്നില്‍ ബഹളം വച്ച കിരണ്‍കുമാറിനെ അഞ്ചുപേരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. വാര്‍ക്ക പണിക്കും മറ്റും ഉപയോഗിക്കുന്ന മാരകായുധമായ ഇരുമ്പിന്റെ ആണിപ്പാര കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്.എസി.പി സുദര്‍ശന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ ഇൻസ്പെക്ടര്‍ ബെന്നി ലാലു, എസ്.ഐമാരായ റസ്സല്‍ രാജ്, ശശിധരൻ, ഗിരിഷ്,റാം മോഹൻ റോയ്, മനോജ് കുമാര്‍, മോഹൻ ദാ സ്, പോലീസുകാരായ ,വിനോദ്,ഫൈസല്‍,ഹാദില്‍,അര്‍ജുൻ,സുമേഷ്, രാഗേഷ്, സന്ദീപ്, രഞ്ജ, സിനിഷ് എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.