കല്‍പ്പറ്റ: റോഡിലൂടെ നടക്കവെ കാറിടിച്ച് കാല്‍നടക്കാരന് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലില്‍ ആണ് അപകടം നടന്നത്.കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ബാബുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.